ജപ്പാനിൽ വൻഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്യോ, ജനുവരി 1, 2024 – ഇന്ത്യൻ സമയം ജനുവരി 1-ന് ഉച്ചയോടെ ജപ്പാനിലെ ഇഷികാവ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. തുടർന്ന് വിവിധയിടങ്ങളിൽ തുടർചലനങ്ങളും അനുഭവപ്പെട്ടു.

ഭൂചലനത്തെത്തുടർന്ന് ജപ്പാനിലെ നൈഗാട്ട, ടൊയാമ, ഇഷികാമ തുടങ്ങിയ പ്രവിശ്യകളിലേക്കുള്ള സുനാമി മുന്നറിയിപ്പ് നൽകി. ഈ പ്രദേശങ്ങളിലെ തീരദേശ മേഖലകളിലുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു.

ഭൂചലനമുണ്ടായി പത്തുമിനുട്ടിനുശേഷം തീരദേശ മേഖലകളിൽ സുനാമി തിരമാലകൾ അടിച്ചു. 1.2 മീറ്റർ ഉയരത്തിലുള്ള സുനാമി ജപ്പാനിലെ വജിമ നഗരത്തിലെ തീരപ്രദേശത്തടിച്ചതായി റിപ്പോർട്ടുണ്ട്. അഞ്ച് മീറ്റർ വരെ ഉയരത്തിലുള്ള സുനാമി തീരങ്ങളിൽ അടിക്കാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഭൂചലനത്തിൽ പലയിടത്തെയും റോഡുകൾ ഉൾപ്പെടെ തകർന്നു. നിരവധി വീടുകളും തകർന്നു, 33,500 വീടുകളിലെ വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടു.

ഭൂചലനത്തിൽ മരണമോ പരിക്കേറ്റവരോ ഉണ്ടോ എന്ന് ഉറപ്പില്ല. അധികൃതർ പരിശോധനകൾ നടത്തുകയാണ്.

admin:
Related Post