തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലെങ്കിലും വാഹനം ഓടിക്കുന്നയാള്‍ക്ക് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍ വാഹനത്തിലെ ശിപാര്‍ശ നവംബര്‍ ഒന്നുമുതല്‍ നടപ്പിലാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അജിത് കുമാര്‍ ഉത്തരവിട്ടു. നേരത്തെ ഹെല്‍മറ്റ് ധരിക്കാത്തതിന് കേന്ദ്രം നിശ്ചയിച്ചിരുന്ന 1,000 രൂപ പിഴ സംസ്ഥാനം 500 ആക്കി കുറച്ചിരുന്നു. എന്നാൽ മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനം പിൻവലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്സിന് അയക്കാനും സാധിക്കും.
English : Driving license can be suspended if rear seat passengers fails to wear helmet