ബുക്ക് ചെയ്ത യാത്ര റദ്ദാക്കി; യുവതിയെ ക്രൂരമായി മർദിച്ച് ഡ്രൈവർ

ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയതിന് യുവതിയെ മര്‍ദ്ദിക്കുകയും ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് മുപ്പതിനായിരം രൂപ പിഴയും നാല് ദിവസത്തെ ജയില്‍ ശിക്ഷയും കോടതി വിധിച്ചു. ഓല വഴി ഓണ്‍ലൈനായി ബുക്ക് ചെയ്ത ഓട്ടോറിക്ഷ പറഞ്ഞിരുന്ന സ്ഥലത്ത് എത്തിചേരാന്‍ ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു യുവതി തന്റെ ബുക്കിംഗ് കാന്‍സല്‍ ചെയ്തത്. ഇങ്ങനെ അവസാന നിമിഷത്തില്‍ ട്രിപ്പ് തദ്ദാക്കിയതിനെ തുടര്‍ന്ന് യുവതി കയറിയ ഓട്ടോറിക്ഷ തടഞ്ഞ് നിര്‍ത്തിയാണ് ഓല ഡ്രൈവര്‍ ആക്രമം അഴിച്ചുവിട്ടത്.

കേസില്‍ യുവതിയെ മര്‍ദ്ദിച്ച ഓല ഡ്രൈവര്‍ ആര്‍ മുത്തുരാജിനെ കഴിഞ്ഞ വ്യാഴാഴ്ച മഗഡി റോഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 74, 352 എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ പോലീസ് ചുമത്തിയത്. സുഹൃത്തുക്കളായ രണ്ട് യുവതികള്‍ ഒല വഴി പ്രത്യേകം പ്രത്യേകം ഓട്ടോകള്‍ ബുക്ക് ചെയ്യുകയായിരുന്നു. ആദ്യമെത്തിയ ഓലയില്‍ ഇരുവരും കയറിയപ്പോള്‍ മറ്റേ ഓല ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തു. പക്ഷേ, ഈ സമയം എത്തിചേരേണ്ടിടത്തിന് സമീപം ഓട്ടോ എത്തിയിരുന്നു.

വെറും ഒരു മിനിറ്റ് മാത്രമുള്ളപ്പോഴായിരുന്നു രണ്ടാമത്തെ ഓട്ടോയുടെ ബുക്കിംഗ് ക്യാന്‍സല്‍ ചെയ്തത്. ഇത് ഓട്ടോ ഡ്രൈവറെ പ്രകോപിതനാക്കുകയും അയാള്‍ യുവതികള്‍ കയറി ഓട്ടോ തടഞ്ഞ്, യുവതിയെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. യുവതി ഇത് തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഓട്ടോയുടെ ഉള്ളിലേക്ക് കയറിയ ഡ്രൈവര്‍, യുവതിയുടെ കൈയില്‍ നിന്നും ഫോണ്‍ പിടിച്ച് വാങ്ങാന്‍ ശ്രമിക്കുകും അടിക്കുകയും ചെയ്‌തെന്നായിരുന്നു.

Driver attack women

admin:
Related Post