കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് അച്ഛന്‍റെ ശ്രാദ്ധത്തിൽ പങ്കെടുക്കാൻ കോടതി അനുമതിനൽകി . ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ദിലീപ് അപേക്ഷ സമർപ്പിച്ചിരുന്നു . സെപ്റ്റംബർ ആറിനാണ് ദിലീപിന്‍റെ അച്ഛൻ പത്മനാഭൻ പിള്ളയുടെ ശ്രാദ്ധദിനം. അന്ന് രാവിലെ ഏഴു മുതൽ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ആണ് അനുമതി നൽകിയിരിക്കുന്നത് . എന്നാൽ, ദിലീപിനെ ജയിലിൽനിന്നു പുറത്തുവിടുന്നതിനെ പ്രോസിക്യൂഷന്‍ എതിർത്തിരുന്നു. വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിനെ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.
പിതാവിന്‍റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ ദിലീപിന് അനുമതി
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…