അടുത്തിടെ ഒരു ഭിന്ന ശേഷിക്കരനായ യുവാവിനെ ഹൃദയസ്പർശിയായ പെരുമാറ്റം കൊണ്ട് ഒരു കണ്ടന്‍റ് ക്രിയേറ്റർ നെഞ്ചോട് ചേർത്ത ഒരു വീഡിയോ ആണ് വൈറലാകുന്നത്. ഈ വീഡിയോ ഇൻ്റർനെറ്റിൽ എല്ലാവരുടെയും ഹൃദയം കീഴടക്കുകയാണ്.വീഡിയോയുടെ തുടക്കത്തിൽ വിലകൂടിയ പോർഷെ ആഡംബര കാർ റോഡരികിൽ നിർത്തിയിട്ടിരിക്കുന്നതായി കാണാം. ഒരു ഭിന്നശേഷിക്കാരൻ എന്ന് തോന്നിക്കുന്ന ഒരു യുവാവ് ഈ കാറിനടുത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിക്കുന്നു. പക്ഷേ കാറിൻ്റെ ഉടമ പെട്ടെന്ന് അവിടെയെത്തുന്നു. അപ്പോൾ ആ ചെറുപ്പകാരൻ ഭയപ്പെടുന്നു.സോഷ്യൽ മീഡിയയിൽ ഈ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹൃദയസ്പർശിയായ ഈ വീഡിയോ ഏവർക്കും പുത്തൻ ആവേശം പകരുകയാണ്. ഒരു ഉപയോക്താവ് ഇതിനെക്കുറിച്ച് എഴുതി – ഈ വീഡിയോ എൻ്റെ കണ്ണുകളെ കണ്ണീരണയിച്ചിരിക്കുകയാണ്.
വണ്ടിയുടമ തന്നെ ചീത്ത പറഞ്ഞേക്കാമെന്ന് കരുതി അയാൾ അവിടെ നിന്ന് ഓടിപ്പോകാൻ തുടങ്ങുന്നു. എന്നാൽ അവനെ ശകാരിക്കുന്നതിനു പകരം കാർ ഉടമ അവൻ്റെ ഫോൺ വാങ്ങുന്നു. അയാളുടെ ചിത്രങ്ങൾ കാണാൻ തുടങ്ങുന്നു. തുടർന്ന് കൂടുതൽ ചിത്രങ്ങൾ എടുക്കാൻ വാഗ്ദാനം ചെയ്യുന്നു. ഇതിനുശേഷം പോർഷെ കാറിൻ്റെ മുന്നിൽ നിൽക്കാൻ നിർദേശിച്ചു. ഫോട്ടോ എടുക്കാം എന്ന് പറഞ്ഞ് യുവാവിനെ കാറിന് മുന്നിൽ നിർത്തി ഫോട്ടോയെടുത്തു. പിന്നീട് ആ യുവാവിനെ കാറിൽ കയറ്റി ഒപ്പമിരുത്തി ആവേശകരമായ ഒരു സവാരി നടത്തുകയും ചെയ്യുന്നു. യാത്രയ്ക്കിടെ ആ യുവാവ് സന്തോഷിക്കുന്നതും കണ്ണുതുടയ്ക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. കാറുടമയും തന്‍റെ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്നതും വീഡിയോയൽ ഉണ്ട്.
https://www.instagram.com/reel/C-bpUYQNZy5/?utm_source=ig_embed&utm_campaign=loading
what the owner of the car did to the differently-abled man who took a selfie in front of the Porsche car viral news