ഓണ്‍ലൈന്‍ പഠനം സാദ്ധ്യമാകാതെ മരിച്ച ദേവികയുടെ മൃതദേഹം സംസ്‌കരിച്ചു

വളഞ്ചോരി: ഓണ്‍ലൈന്‍ പഠനം മുടങ്ങിയ മനോ
വിഷമത്തിലാണ് മകള്‍ ദേവിക ജീവനൊടുക്കിയതെന്ന് മാതാപിതാക്കള്‍. മാങ്കേരി കളത്തിങ്ങല്‍ വീട്ടില്‍ ബാലന്റെയും ഷീബയുടെയും മകളും ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒന്‍പതാം ക്‌ളാസ് വിദാര്‍ത്ഥി
നിയുമായ ദേവിക(14) തിങ്കളാഴ്ച വൈകിട്ട് സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു.

വൈകിട്ട് കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ  തിരച്ചിലില്‍ സമീപത്തെ ആള്‍ത്താസമില്ലാത്ത വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കടുത്ത സാമ്പത്തിക പ്രാരാബ്ധങ്ങള്‍ക്ക് നടുവിലാണ് കുടുംബം കഴിയുന്നത്. കൂലിപ്പണിക്കാരനായ ബാലന്‍ ആരോഗ്യ പ്രശ്‌നങ്ങളും ലോക്ക്ഡൗണും കാരണം മാസങ്ങളായി ജോലിക്ക് പോകുന്നില്ല. രണ്ട് മാസം മുമ്പ് പ്രസവിച്ച ഷീബ അമിത രക്തസമ്മര്‍ദ്ദമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകളില്‍ കഴിയുകയാണ്. നാട്ടുകാരുടെ സഹായത്തോടെയാണ് കുടുംബം കഴിഞ്ഞു കൂടിയിരുന്നത്.

ഇതിനിടെ ഓണ്‍ൈലന്‍ പഠനം ആരംഭിച്ചതോടെ ദേവിക കടുത്ത
മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍പറഞ്ഞു.  മിടുക്കിയായിരുന്ന ദേവികയ്ക്ക് തന്റെ പഠനം അവതാളത്തിലാകുമെന്ന് ആശങ്കയുണ്ടായിരുന്നു. സാമ്പത്തിക ക്‌ളേശം മൂലം വീട് അറ്റകുറ്റപ്പണി പോലും നടത്തിയിട്ടില്ല.
ഡി.ടി.എച്ച് റീ ചാര്‍ജ്ജ് ചെയ്യാനോ കേടായ ടെലിവി
ഷന്‍ നാന്നാക്കാനോ സാധിച്ചിരുന്നില്ലെന്നും വീട്ടിലുണ്ടായിരുന്ന സ്മാര്‍ട്ട്്  ഫോണ്‍കേടായിപ്പോയെന്നും സമീപവാസികള്‍  പറഞ്ഞു.
ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികളുടെ പട്ടിക ഇരുമ്പിളിയം സ്‌കൂളില്‍ നിന്ന് കൈമാറിയതില്‍ ദേവികയുടെയും പേരുണ്ടായിരുന്നു. അഞ്ചിനകം പഞ്ചായത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാമെന്ന് പഞ്ചായത്ത്് അധികൃതര്‍ അറിയിച്ചിരുന്നതായും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു.

തിങ്കളാഴ്ച വൈകിട്ട്് നാലു മണിയോടെ കുട്ടിയെ
കാണാതാകുകയും  അഞ്ചരമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. ഈ സമയത്തായിരുന്നു ഒമ്പതാം ക്‌ളാസ് വിദ്യാര്‍ത്ഥികള്‍ക്കുളള ഓണ്‍ ലൈന്‍ പഠനം. മഞ്ചേരി മെഡക്കില്‍കോളേജ് ആശുപത്രയിലെ കോവിഡ് പരിശോധനയ്ക്കും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനും ശേഷം ഇന്നലെ വൈകിട്ട്  മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കാരിച്ചു.

English Summary : Dead online learning is impossible Devika’s body was cremated

admin:
Related Post