തിരുവനന്തപുരം∙ കേരള -കർണാടക തീരത്ത് തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ച ‘മാൻദൗസ്’ ചുഴലിക്കാറ്റിന്റെ ഭാഗമായ ചക്രവാതച്ചുഴി ന്യൂനമർദമായി ശക്തി പ്രാപിച്ചു. പടിഞ്ഞാറു -വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം ഇന്ത്യൻ തീരത്ത്നിന്ന് അകന്നു അടുത്ത 2-3 ദിവസത്തിനുള്ളിൽ ദുർബലമാകാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
English Summary ; cyclonic depression; Widespread rain likely in next 24 hours