ഹൈദരാബാദ് : വളർത്തുമൃഗങ്ങൾക്കായി ഹൈദരാബാദിൽ ശ്മശാനം സ്ഥാപിച്ചു. എൽ ബി നഗർ സോണിലെ ഫത്തുള്ള ഗുഡയിലാണ് ഈ സൗകര്യം. മാലിനികരണ നിയന്ത്രണ ബോർഡിന്റെ (പി സി ബി ) മാനദണ്ഡങ്ങൾ അനുസരിച്ച് ശാസ്ത്രീയമായ രീതിയിൽ വളർത്തു മൃഗങ്ങൾക്ക് മാന്യമായ അന്തിമോപചാരം നൽകുന്നതിനാണ് ഇതു സ്ഥാപിച്ചത്.
സീറോ എമിഷൻ ഇല്ലാത്ത പി സി ബി മാനദണ്ഡങ്ങൾ അനുസരിച്ച് ശ്മശാനങ്ങൾ നിർമ്മിക്കാൻ അനിമൽ വെൽഫയർ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകൃത മൃഗക്ഷേമ സംഘടനയായ പീപ്പിൾ ഫോർ അനിമൽസിന് (പി എഫ് എ )അനുമതി നൽകുകയും ചെയ്തു. ഫത്തുള്ളഗുഡയിൽ സ്ഥിതി ചെയ്യുന്ന ജി എച്ച് എം സി മൃഗസംരക്ഷണ കേന്ദ്രത്തിൽ എൽ പി ജി വാതക ദഹിപ്പികളോടുകുടിയ മൃഗശ്മശാനമാണ്.
ഒരു കോടി രൂപ ചെലവിലാണ് ശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനാണ് (ജി എച്ച് എം സി ) ശ്മശാന നിർമാണത്തിന്റെ ചെലവുകൾ ഏറ്റെടുത്തത്. ഒരു സൈക്കിളിൽ ഏകദേശം നാല് നായ്ക്കളെ ദഹിപ്പിക്കാനുള്ള ശേഷി ശ്മശാനത്തിനുണ്ട്. ഏകദേശം 2 മണിക്കൂർ പൂർണ്ണ ശവസംസ്കാര സമയം. വളർത്തുമൃഗങ്ങളെ സംസ്കരിക്കുന്നതിനു ഉടമകളിൽ നിന്ന് ഉപയോക്തയ നിരക്കുകളും ഈടാക്കും.