സർവകക്ഷി ചർച്ചയിലെ തീരുമാനങ്ങൾ അവഗണിച്ച് മുഴുപ്പിലങ്ങാട് കുറുമ്പഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിൽ സിപിഎമ്മും ബിജെപിയും പാര്‍ട്ടി കലശങ്ങളുമായി ക്ഷേത്ര മുറ്റത്തെത്തിയത് സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കി . ക്ഷേത്ര ഭാരവാഹികളുടെയും പൊലീസിന്‍റെയും നിയന്ത്രണങ്ങളെല്ലാം അവഗണിച്ചാണ് പാര്‍ട്ടി കലശങ്ങള്‍ ക്ഷേത്ര മുറ്റത്തെത്തിയത്.പാര്‍ട്ടി ചിഹ്നവും രക്തസാക്ഷി സ്തൂപങ്ങളുമാണ് സിപിഎം കലശങ്ങളില്‍ ഉള്ളതെങ്കിൽ ത്രിശൂലവും ഓംകാരവുമാണ് ബിജെപി കലശങ്ങളിലുളളത്.
ക്ഷേത്ര ആരാധനയുടെ ഭാഗമായുളള ചടങ്ങുകൾ ഇരുപാര്‍ട്ടികളും ശക്തിപ്രകടനത്തിനുളള വേദിയാക്കി മാറ്റിയതോടെ ജില്ലയിലെ ക്ഷേത്ര ഉത്സവങ്ങളുംസംഘര്‍ഷഭരിതമായിരിക്കുകയാണ്.