തിരുവനന്തപുരം :കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു.സാമൂഹിക അകലവും മാസ്‌കും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന വ്യാപകമാക്കും.തുടര്‍ച്ചയായ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.
തെരെഞ്ഞെടുപ്പിന് പിന്നാലെ രോഗ വ്യാപനം കുടുതല്‍ രൂക്ഷമാകാനുള്ള സാധ്യത കൂടി മുന്നില്‍കണ്ടാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.
കഴിഞ്ഞ മൂന്നാഴ്ചയായി സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വിളിച്ച കോര്‍ യോഗത്തിന്റെതാണ് തീരുമാനം.
സാമൂഹിക അകലം, മാസ്‌ക് തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ പോലീസ് പരിശോധന ശക്തമാക്കും.
രോഗികളുടെ എണ്ണം കൂടുതലുള്ള പ്രദേശങ്ങളില്‍ കണ്ടെയ്‌ന്റെന്റെ സോണ്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തും.
ആര്‍ആര്‍പിസിആര്‍പരിശോധന വര്‍ദ്ധിപ്പിക്കാനും വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കാനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.
തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഏര്‍പ്പട്ടവരും ബൂത്ത് ഏജന്റുമാരും കോവിഡ് പരിശോധനയ്ക്കു വിധേയരാകണമെന്നും നിര്‍ദ്ദേശമുണ്ട്.
മാര്‍ച്ച് പകുതിയോടെ ആയിരത്തോളം കുറഞ്ഞിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ക്രമാനുഗതമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം 3500 കടന്നിരുന്നു.
English Summary : Covid19 : The state is tightening controls from today