തിരുവനന്തപുരം: കോവിഡ് 19 നെ സംസ്ഥാനത്തെ എല്ലാം മേകളകളിലേയും ജോലികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എന്നാല്‍ ചില മേഖലകള്‍ക്ക് ഭാഗീക ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൂര്‍ണമായും നിശ്ചലമായ അവസ്ഥയിലാണ് സിനിമാ മേഖല.
സിനിമ തിയേറ്ററുകള്‍ അടച്ചിടുകയും ചിത്രീകരണം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. സിനിമകളുടെ റിലീസും നീട്ടാന്‍ തീരുമാനമുണ്ടായി. ഇപ്പോഴിതാ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കുമെന്ന് സിനിമ മന്ത്രി എ കെ ബാലന്‍ അറിയിച്ചു.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മേയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കും. പരമാവധി അഞ്ച് പേര്‍ക്ക് ചെയ്യാവുന്ന, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മേയ് നാല് മുതല്‍ ആരംഭിക്കാന്‍ അനുമതി നല്‍കും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാണ് തീരുമാനമെടുത്തത്. ഗ്രീന്‍ സോണില്‍ ഓഫീസുകള്‍ പരിമിതമായ ആളുകളെ വെച്ച് തുറക്കുന്ന സാഹചര്യത്തിലാണ് സിനിമാ-ടെലിവിഷന്‍ മേഖലയിലും ചില ജോലികള്‍ക്ക് അനുമതി നല്‍കുന്നത്. ഡബ്ബിങ്ങ്, സംഗീതം, സൗണ്ട് മിക്‌സിങ്ങ് എന്നീ ജോലികള്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കാം. ജോലികള്‍ പുനഃരാരംഭിക്കുന്നതിനു മുമ്പ്, സ്റ്റുഡിയോകള്‍ അണുമുക്തമാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ മര്‍ഗ്ഗങ്ങളായ മാസ്‌ക് ധരിക്കുക, കൈകള്‍ അണുവിമുക്തമാക്കുക, സാമൂഹ്യ അകലം തുടങ്ങിയവ കര്‍ശനമായി പാലിച്ചു വേണം സ്റ്റുഡിയോ ജോലികള്‍ പുനഃരാരംഭിക്കുവാന്‍ എന്നും എ കെ ബാലന്‍ പറയുന്നു.