ന്യൂഡല്‍ഹി:കോവിഡ് 19 രോഗത്തില്‍ നിന്ന് വിമുക്തി നേടുന്നവരുടെ എണ്ണത്തില്‍ കേരളം തന്നെ മുന്നില്‍. മഹാമാരിയില്‍ നിന്ന് മുക്തരാകുന്നവരുടെ എണ്ണത്തില്‍ മറ്റുള്ളവരേക്കാള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഡല്‍ഹിയും മുന്നിട്ട് നില്‍ക്കുന്നു.
കേരളത്തില്‍ 73.74 ശതമാനമാണ് കേരളത്തില്‍ രോഗമുക്തരാകുന്നവരുടെ നിരക്ക്.ഡല്‍ഹിയില്‍ 32.2 ശതമാനം പേര്‍ സുഖംപ്രാപിച്ചിട്ടുണ്ട്. മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ 40.63 %, കര്‍ണാടകയില്‍ 31.82 %, തെലങ്കാനയില്‍ 20.52 %, ആന്ധ്രപ്രദേശില്‍ 14.76 % എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ നിരക്ക്.
എന്നാല്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ രോഗമുക്തി നേടുന്നവരുടെ നിരക്ക് 15 ശതമാനത്തിനും താഴെയാണ്. ഗുജറാത്താണ് ഏറ്റവും പിന്നില്‍. 7.5 ശതമാനം ആളുകള്‍ മാത്രമാണ് ഗുജറാത്തില്‍ ആശുപത്രി വിട്ടത്. മദ്ധ്യപ്രദേശില്‍ 9.29 %, രാജസ്ഥാനില്‍ 12.17 %,മഹാരാഷ്ട്രയില്‍ 13.95% വുമാണ് രോഗം ഭേദമായവര്‍. ഈ സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണവും കൂടുതലാണ്. രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മഹാരാഷ്ട്രയും ഗുജറാത്തുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
6430 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 840 പേരും 2624 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച് ഗുജറാത്തില്‍ 258 പേരുമാണ് സുഖംപ്രാപിച്ചത്. 447 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ 324 പേര്‍ ആശുപത്രി വിട്ടു്.ഒരു കുഞ്ഞുള്‍പ്പെടെ മരിച്ചവരുടെ എണ്ണം നാല് മാത്രമാണ്.
അതേ സമയം രോഗംഭേദമാകുന്നവരുടെ കണക്കില്‍ ആഗോള ശരാശരിയേക്കാള്‍ പിന്നിലാണ് ഇന്ത്യ. 27.35 ശതമാനമാണ് ആഗോള ശരാശരി. ഇന്ത്യയില്‍ 19.9 ശതമാനമാണ്. യുഎസില്‍ ഇത് 9.90 ശതമാനം മാത്രമാണ്. ചൈനയില്‍ 93.24 ശതമാനവും ജര്‍മ്മനിയില്‍ 68.53 ശതമാനവുമാണ് രോഗമുക്തിനിരക്ക്.