കോട്ടയം സ്വദേശി യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചു; ആകെ മരണം 12 ആയി

കോട്ടയം: അമേരിക്കയില്‍ കോട്ടയം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനും റോക്ലാന്‍ഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ പൊന്‍കുന്നം സ്വദേശി പടന്നമാക്കല്‍ മാത്യു ജോസഫ് (78) ആണ് മരിച്ചത്.

അമ്പതുവര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസമാണ് മാത്യു ജോസഫ്. സംസ്‌കാരം ന്യൂയോര്‍ക്കില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടത്തും. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ. ജിജോ ജോസഫ് (ന്യൂയോര്‍ക്ക്), ഡോ. ജിജി അഞ്ജലി ജോസഫ് എന്നിവര്‍ മക്കളാണ്. അബി (ഫിലാഡല്‍ഫിയ) മരുമകനാണ്.
ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 12 ആയി. മരിച്ചവരില്‍ 11 പേരും ന്യൂയോര്‍ക്കില്‍ ഉള്ളവരാണ്. നാല് സ്ത്രീകളടക്കം 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

admin:
Related Post