ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലോ അല്ലെങ്കില്‍ ധാരാളം വൈറസ് കേസുകള്‍ കാരണം സീല്‍ ചെയ്തിരിക്കുന്ന സ്ഥലങ്ങളിലോ ഒഴികെ മാളുകളും റെസ്റ്റോറന്റുകളും ജൂണ്‍ 8 മുതല്‍ വീണ്ടും തുറക്കാം.

ജൂണ്‍ 8 മുതല്‍ മതപരമായ സ്ഥലങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവയും അനുവദിക്കുമെന്ന് കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്തുള്ള പ്രദേശങ്ങളില്‍ ഘട്ടംഘട്ടമായി വീണ്ടും തുറക്കാന്‍ ഉത്തരവിട്ടുകൊണ്ടുള്ള ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

”വീണ്ടും തുറക്കുന്നതിന്റെ ആദ്യ ഘട്ടമായ അണ്‍ലോക്ക് ഒന്നില്‍ സമ്പദ്വ്യവസ്ഥയില്‍ ആയിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക,” മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ വിപുലമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നേരത്തെ നിരോധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും ഘട്ടം ഘട്ടമായി കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ തുറക്കും, ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രസീജര്‍ അനുസരിച്ചായിരിക്കും ഇത്.

സ്‌കൂളുകളുമായി കൂടിയാലോചിച്ച ശേഷം ജൂലൈയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള തീരുമാനം എടുക്കും.

English Summary : Covid19 lockdown was extended to June 30

admin:
Related Post