ഹോട്ടലുകളില്‍ പരിശോധനയും അണുനശീകരണവും നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ നിയന്ത്രണവിധേയമയി പ്രവര്‍ത്തിപ്പിക്കാം. ജൂണ്‍ എട്ടിനു തുറക്കാം. എന്നാല്‍ അന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചായക്കടകള്‍, ജ്യൂസ് കടകള്‍എന്നിവ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിളമ്പുന്ന പാത്രങ്ങള്‍ ഓരോ തവണ ഉപയോഗത്തിന് ശേഷവും നല്ല ചൂട് വെള്ളത്തില്‍ കഴുകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. റസ്റ്റോറന്റുകള്‍ തുറന്ന് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ പൊതുനിബന്ധനകള്‍ക്ക് പുറമേ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോം ഡെലിവറിക്ക് പോകുന്നവരുടെ താപപരിശോധന നടത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.    

  • താമസിക്കാനുള്ള ഹോട്ടലുകളില്‍ സാനിറ്റൈസര്‍, താപ പരിശോധനാ ഉണ്ടായിരിക്കണം
  • ഹാജരാകുന്ന ജീവനക്കാര്‍ക്കും അതിഥികള്‍ക്കും രോഗലക്ഷണം ഉണ്ടായിരിക്കരുത്
  • ജീവനക്കാര്‍ക്കും അതിഥികള്‍ക്കും മുഖാവരണം നിര്‍ബന്ധം
    അകത്തേക്കും പുറത്തേക്കുമുള്ള പ്രവേശനത്തിന് പ്രത്യേക സംവിധാനമുണ്ടായിരിക്കണം
  • ലിഫ്റ്റില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം, അകലം പാലിക്കണം
  • എസ്‌കലേറ്ററുകളില്‍ ഒന്നിടവിട്ട പടികളില്‍ നില്‍ക്കണം
    അതിഥികള്‍ യാത്രാചരിത്രം, ആരോഗ്യസ്ഥിതി സ്വയം സാക്ഷ്യപ്പെടുത്തി നല്‍കണം
  • പേയ്‌മെന്റുകള്‍ ഓണ്‍ലൈന്‍ മാര്‍ഗത്തിലാക്കണം, സ്പര്‍ശനം ഒഴിവാക്കണം
  • ലഗേജുകള്‍ അണുവിമുക്തമാക്കണം
  • കണ്ടെയ്ന്‍മെന്റ് സോണുകള്‍ സന്ദര്‍ശിക്കരുതെന്ന് ആവശ്യപ്പെടണം
  • റൂം സര്‍വീസ് പരമാവധി പ്രോത്സാഹിപ്പിക്കണം
    റൂമിന്റെ വാതില്‍ക്കല്‍ ആഹാരസാധനങ്ങള്‍ വയ്ക്കണം
    അതിഥികളുടെ കൈയ്യില്‍ നേരിട്ട് നല്‍കരുത്
  • പരിസരവും ശൗചാലയവും അണുവിമുക്തമാക്കണം
  • കുട്ടികളുടെ കളിസ്ഥലങ്ങള്‍ അടച്ചിടണം
  • ബുഫേയ്ക്ക് സാമൂഹിക അകലം പാലിക്കണം.
  • മെനു കാര്‍ഡുകള്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്ന തരത്തില്‍ ക്രമീകരിക്കണം
  • ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കണം
  • തുണികൊണ്ടുള്ള നാപ്കിനുകള്‍ പാടില്ല
  • റെസ്‌റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പുന്നവര്‍ മാസ്‌കും കൈയ്യുറയും ധരിക്കണം
  • സിറ്റിങ് കപ്പാസിറ്റിയുടെ  50 ശതമാനം മാത്രം പ്രവേശനം
  • ജീവനക്കാര്‍ മാസകും കൈയുറയും ധരിക്കണം.
  • എല്ലാ ടേബിളുകള്‍ ഉപഭോക്താവ് പോയ ശേഷം അണുവിമുക്തമാക്കണം
  • മാളുകള്‍ക്കുള്ളിലെ സിനിമാ ഹാളുകള്‍ അടച്ചിടണം
  • കുട്ടികളുടെ കളിസ്ഥലങ്ങള്‍, ഗെയിം ആര്‍ക്കേഡുകള്‍ എന്നിവ തുറക്കരുത്.

English Summary : Covid19 Inspection and disinfection of hotels is mandatory

admin:
Related Post