54 ജില്ലകളില്‍ രണ്ടാഴ്ചക്കിടെ പുതിയകേസുകളില്ലെന്ന് കേന്ദ്രം; ശരീരത്തില്‍ അനുനാശിനി തളിക്കരുത്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള 23 ഇടത്തെ 54 ജില്ലകളില്‍ രണ്ടാഴ്ചക്കിടെ പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. രാജ്യത്ത് 2,231 പേര്‍ ഇതിനോടകം രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,334 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 27 പേര്‍ മരിച്ചു. ഇതോടെ കോവിഡ്-19 മൂലം രാജ്യത്ത് മരിച്ചവരുടെ എണ്ണം 507 ആയി.
ഗുരുതരാവസ്ഥയിലായതോ അതീവ ഗുരുതരാവസ്ഥയിലായതോ ആയ രോഗികളെ പരിചരിക്കാന്‍ രാജ്യത്ത് 755 കോവിഡ് ആശുപത്രികളും 1,389 കോവിഡ് ആരോഗ്യ കേന്ദ്രങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വൈറസിനെ പ്രതിരോധിക്കാനായി അണുനാശിനി മനുഷ്യരുടെ മേല്‍ പ്രയോഗിക്കുന്നത് ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അണുനാശിനികള്‍ മനുഷ്യരുടെ മേല്‍ തളിക്കാന്‍ പാടുള്ളതല്ല. ഇത് അശാസ്ത്രീയവും ഗുണകരമല്ലാത്തതും അപകടകരവുമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

admin:
Related Post