കോവിഡ് ബാധിച്ച്ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രി വിട്ടു

ലണ്ടന്‍: കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആശുപത്രി വിട്ടു. എന്നാല്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരുമെന്നും ജോലികളില്‍ ഏര്‍പ്പെടാന്‍ സമയമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. മൂന്നാഴ്ച മുമ്പാണ് ബോറിസ് ജോണ്‍സണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം സ്ഥിതി വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ചുമയും കടുത്ത പനിയുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ നില തിങ്കളാഴ്ച കൂടുതല്‍ വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

മൂന്ന് ദിവസമാണ് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്. പിന്നീട് ആരോഗ്യനിലയില്‍ മാറ്റമുണ്ടായതോടെ വാര്‍ഡിലേക്ക് മാറ്റി. നിക്ക് ലഭിച്ച മികച്ച ചികിത്സയ്ക്ക് സെന്റ് തോമസ് ആശുപത്രിക്ക് നന്ദി അറിയിക്കുന്നതായി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

admin:
Related Post