കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള ആരോഗ്യ പ്രവർത്തകരുടെ രജിസ്ട്രേഷൻ അന്തിമഘട്ടത്തിലായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ

സർക്കാർ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലേയും (4064) സ്വകാര്യ മേഖലയിലെ 81 ശതമാനം സ്ഥാപനങ്ങളിലേയും (4557) ജീവനക്കാരുടെ ജില്ലാതല രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാർ രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. ബാക്കിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ എല്ലാ ആരോഗ്യ പ്രവർത്തകരും എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആദ്യ ഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കുമാണ് വാക്സിൻ ലഭ്യമാക്കുക. മോഡേൺ മെഡിസിൻ, ആയുഷ്, ഹോമിയോ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലേയും സ്ഥിരവും താത്‌ക്കാലികവുമായി നിലവിൽ ജോലി ചെയ്യുന്ന എല്ലാവരേയും ഉൾക്കൊള്ളിക്കുന്നതാണ്. 27,000ത്തോളം ആശ വർക്കർമാരേയും ഉൾപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ, ദന്തൽ, നഴ്സിംഗ്, പാരാമെഡിക്കൽ തുടങ്ങിയ എല്ലാ ആരോഗ്യ വിഭാഗം വിദ്യാർത്ഥികളേയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

English Summary : covid vaccine update kerala

admin:
Related Post