1.89 കോടി കടന്ന് കോവിഡ് രോഗികൾ

ന്യൂയോര്‍ക്ക് സിറ്റി | ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി 89 ലക്ഷം കടന്നു. 1,89,56,836 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. മരണം 7,10,053 ആയി. അതേസമയം, 1,21,49,620 പേര്‍ക്ക് രോഗം ഭേദമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,62,763 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 6,604 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

അമേരിക്കയില്‍ സ്ഥിതി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. 1306 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതോടെ ഇവിടെ മരണ സംഖ്യ 1,61,596 ആയി ഉയര്‍ന്നു. പുതുതായി അര ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുത്തു. 49,73,520 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലില്‍ പുതുതായി 1322 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിന് അടുത്തെത്തി. 97,418. 28,62,761 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയില്‍ മരണം 40,739 ആയിട്ടുണ്ട്. 919 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണച്ചതെന്ന് വേള്‍ഡ്മീറ്റേഴ്‌സ്.ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 19,63,239 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അര ലക്ഷത്തിലിധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മോസ്കോയിലും രോഗികളുടെ എണ്ണം ഉയരുകയാണ്.

English Summary : Covid updates

admin:
Related Post