കൊറോണ വൈറസ് ലോക രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഓരോ ദിവസവും പല രാജ്യങ്ങളും വൈറസ് റിപ്പോര്‍ട്ട് ചെയ്യ
ുകയാണ്. വൈറസ് ബാധയെ തുടര്‍ന്ന് പല രാജ്യങ്ങളിലേക്കുമുള്ള വിമാനസര്‍വീസ് ഉള്‍പ്പടെയുള്ളവ റദ്ദാക്കിയിട്ടുണ്ട്. കൊറോണ ബാധിതപ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുകയാണ് ആളുകള്‍. ഇപ്പോഴിതാ, ബോളിവുഡ് താരം ദീപിക പദുകോണും തന്റെ ഫ്രാന്‍സ് യാത്ര റദ്ദ് ചെയ്തു. പാരീസ് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനിരിക്കെയാണ യാത്ര റദ്ദാക്കിയിരിക്കുന്നത്.
ഗ്ലോബല്‍ ബ്രാന്‍ഡായ ലൂയിസ് വിറ്റണിന്റെ അതിഥിയായാണ് ദീപികയ്ക്ക് പാരീസ് ഫാഷന്‍ ഷോയിലേക്ക് ക്ഷണം ലഭിച്ചത്. ”ലൂയിസ് വിറ്റണിന്റെ എണ2020 ഷോയില്‍ പങ്കെടുക്കാന്‍ പാരീസിലേക്ക് പോവാനിരുന്ന ദീപികയുടെ യാത്ര റദ്ദാക്കിയിരിക്കുന്നു,” താരത്തിനോട് അടുത്ത വൃത്തങ്ങള്‍ പത്രക്കുറിപ്പില്‍ പറയുന്നു. പാരീസ് ഫാഷന്‍ വീക്കിലെ സ്ഥിരം സാന്നിധ്യമായ ബോളിവുഡ് താരങ്ങളില്‍ ഒരാളാണ് ദീപിക. ഫ്രാന്‍സില്‍ 130 ഓളം പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. രണ്ടുപേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപില്‍ ദേവിന്റെ ജീവചരിത്രസിനിമയായ ’83’ ആണ് ദീപികയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.