ലോകം മുഴുവന്‍ കോവിഡ് 19നെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മറ്റ് ഏത് സംസ്ഥാനത്തെക്കാളും മുന്‍നിരയിലാണ് നമ്മുടെ സര്‍ക്കാര്‍. സര്‍ക്കരിനൊപ്പം ഭാഗവാക്കുകയാണ് മലയാളസിനിമാലോകവും. നടീനടന്മാരും അണിയറപ്രവര്‍ത്തകരുമടക്കം എല്ലാവരും തന്നെ കൊറോണ സംബന്ധിയായ അറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും തങ്ങളുടെ സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ്. നടനും നിര്‍മ്മാതാവുമായ അജു വര്‍ഗീസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ട്രോള്‍ രൂപേനെയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മുന്‍കരുതല്‍ അജു പങ്കുവയ്ക്കുന്നത്. നേരിട്ടുള്ള സ്പര്‍ശം ഒഴിവാക്കൂ എന്നതാണ് പോസ്റ്റിന്റെ ഉള്ളടക്കം. ഇന്‍ ഹരിഹര്‍നഗര്‍ എന്ന ചിത്രത്തിലെ സിദ്ദിഖിന്റെ ഒരു രംഗവും ജഗതി ശ്രീകുമാറിന്റെ സിനിമയിലെ സീനുകളും ചിത്രത്തില്‍ കാണാം. വേറെ ലെവല്‍ ബോധവത്കരണമായി പോയെന്നാണ് ആരാധകരുടെ കമന്റ്. ജഗതി ചേട്ടന്‍ മുന്നേ എല്ലാം മനസിലാക്കിയാണല്ലോ ചെയ്തത് എന്നാണ് ഒരു രസികന്റെ കമന്റ്.
മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ എന്നു തുടങ്ങി നിരവധിയേറെ താരങ്ങളാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറക്കുന്നതിനായി സര്‍ക്കാര്‍ തുടക്കം കുറിച്ച കാമ്പയിനായ ബ്രേക്ക് ദ ചെയിനിലും താരങ്ങള്‍ പങ്കാളികളായിരുന്നു.