ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാക്കിയുള്ള ഏഴു സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായരും തവനൂരില്‍ ഫിറോസ് കുന്നംപറമ്ബിലും മത്സരിക്കും. പി.സി. വിഷ്ണുനാഥ് (കുണ്ടറ), ടി. സിദ്ദിഖ് (കല്‍പറ്റ), വി.വി. പ്രകാശ് (നിലമ്പൂര്‍), റിയാസ് മുക്കോളി (പട്ടാമ്ബി) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍.
ഇനി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മാത്രമാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുളളത്. ധര്‍മടത്ത് സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയേക്കും. പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു.
English Summary : Congress candidates in six seats; Veena S Nair, Firoz Kunnamparambil and PC Vishnunath will contest.