വർഗീയ പ്രസംഗം; ഹൈക്കോടതി ജസ്‌റ്റിസ് നിയമക്കുരുക്കിലേക്ക്





ബിജെപി അഭിഭാഷക സംഘടനാ സമ്മേളനത്തിൽ പങ്കെടുത്ത് വിവാദ പ്രസംഗത്തിലൂടെ സത്യപ്രതിജ്ഞാലംഘനം നടത്തിയ ഹൈക്കോടതി ജസ്റ്റിസ് എൻ നാഗരേഷ്  കുരുക്കിൽ. ഇദ്ദേഹത്തിനെതിരെ നിയമയുദ്ധത്തിനൊരുങ്ങി അഭിഭാഷകർ. ഭരണഘടനയുടെ ആമുഖമായ മതനിരപേക്ഷ ആശയത്തെ അപഹസിച്ച് ജസ്‌റ്റിസ് എൻ നാഗരേഷ് തിരൂരിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. 

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനത്തിനിടെയാണ്  ജസ്‌റ്റിസ് ഭരണഘടനയെ വിമർശിച്ചത്. ഭരണഘടനാ വിദഗ്ദർ തലനാരിഴകീറി പരിശോധിച്ച് രാജ്യത്തെ സെക്യുലർ സ്റ്റേറ്റ് എന്ന ആശയത്തിന് എതിരാകുമെന്ന് കണ്ട് തള്ളിക്കളഞ്ഞത് വീണ്ടും ഉന്നയിച്ചാണ് ജസ്‌റ്റിസ് പരാമർശം നടത്തിയത്. നിലവിലെ ഭരണഘടനയെ തകർക്കും വിധത്തിലാണ് ഭരണഘടന സംരക്ഷിക്കാൻ ചുമതലയുള്ള ന്യായാധിപൻ സംസാരിച്ചതെന്ന് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹത്തിന്റെ പ്രസംഗം ഭരണഘടനയുടെ അന്തസത്തക്ക് എതിരാണെന്ന് പ്രമുഖ അഭിഭാഷകൻ  പി പി ബഷീർ പറഞ്ഞു.

ഭരണഘടനയുടെ ധാർമികത ഉയർത്തിപ്പിടിക്കേണ്ട ജസ്‌റ്റിസ്  നീതി, സ്ഥിതിസമത്വം, മതസ്വാതന്ത്യം, ചിന്താ സ്വാതന്ത്ര്യം, സൗഹാർദം തുടങ്ങിയവക്ക് എതിരായാണ് പ്രസംഗിച്ചത്.ഒരു രാഷ്ടീയ പാർടിയുടെ പോഷക സംഘടന സമ്മേളനം ഉദ്ഘാടനംചെയ്യുക വഴി ഹൈക്കോടതി സിറ്റിങ്‌ ജഡ്ജി പാലിക്കേണ്ട നിയമപരമായ ധാർമികതക്ക് എതിരായാണ് പ്രവർത്തിച്ചതെന്ന് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. സി എം മുഹമ്മദ് ഇക്ബാൽ പറഞ്ഞു. ന്യായാധിപൻമാർ പാലിക്കേണ്ട ധാർമികതകൾ മറക്കുന്ന അവസ്ഥയിലാണ് ഇന്ത്യയിലെ നീതിപീഠങ്ങളെന്നും സി എം മുഹമ്മദ് ഇക്ബാൽ പറഞ്ഞു.

English Summary : Communal speech; High Court Justice to jurisdiction

admin:
Related Post