ന്യൂഡൽഹി: സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയിൽ കോച്ചിംഗ് സെന്റർ നടത്തിപ്പുകാരനായ വിക്കി അറസ്റ്റിലായി. ഡൽഹി രാജേന്ദർ നഗറിലാണ് കോച്ചിംഗ് സെന്റർ നടത്തുന്ന ആളാണ് വിക്കി. കണക്കും സാമ്പത്തികശാസ്ത്രവും വിക്കി തന്റെ കോച്ചിംഗ് സെന്ററിൽ പഠിപ്പിച്ചിരുന്നു.
സിബിഎസ്ഇയുടെ പത്താംക്ലാസിലെ കണക്ക് പരീക്ഷയുടെയും പന്ത്രണ്ടാംക്ലാസിലെ സാമ്പത്തികശാസ്ത്രത്തിന്റെയും ചോദ്യപേപ്പറുകളാണ് ചോർന്നത്. ഇതേതുടർന്നു പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഇതോടെ 28 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതേണ്ടിവരും.