വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമില്ല

CBI does not investigate the Varapuzha custody murder caseCBI does not investigate the Varapuzha custody murder caseകൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണമില്ല എന്ന് ഹൈക്കോടതി. ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. അന്വേഷണം തൃപ്തികരമാണെന്നും കേസ് സിബിഐ യ്ക്ക് വിടേണ്ടുന്ന ആവശ്യകത ഇപ്പോൾ ഇല്ലെന്നും കോടതി പറഞ്ഞു.

പോലീസ്കാർ തന്നെ കുറ്റക്കാരായ കേസിൽ പോലീസ് അന്വേഷിച്ചാൽ നീതിലഭിക്കില്ലെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയവർക്ക് എതിരെ ഇതുവരെ ഒരു നടപടിയും എടുത്തില്ല എന്നും ചൂണ്ടിക്കാട്ടിയാണ് അഖില ഹർജി നൽകിയത്.

admin:
Related Post