കൊല്ലം :- കേരള സർക്കാർ തകർന്നടിഞ്ഞ കേരളത്തിലെ അതിപുരാതനവും മൂന്നു ലക്ഷത്തിലധികം സാധാരണക്കാരായ സ്ത്രീ തൊഴിലാളികളുടെയുംഉപജീവനമാർഗ്ഗം കൂടിയായ കശുവണ്ടി മേഖലയിൽ പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ ഇരുപത്തിമൂന്നോളം ബാങ്കുകൾ ഉൾപ്പെടുന്നഈ പ്രതിസന്ധിയിൽ ഭൂരിഭാഗം ബാങ്കുകളും സഹകരിച്ചു തുടങ്ങിയെങ്കിലും കാത്തോലിക് സിറിയൻ ബാങ്ക് മാത്രം കേരള സർക്കാരിനെ പോലുംവെല്ലുവിളിക്കുന്ന വിധത്തിൽ സർക്കാർ പാക്കേജിനെ അവഗണിച്ചു പൂട്ടിപ്പോയ ഒരു വ്യവസായ സ്ഥാപനം പോലും തുറക്കാൻ സഹായിക്കാതെ ഉള്ള നിഷേധാത്മക നിലപാടാണ് കൈക്കൊള്ളുന്നത്.
ഇതിൽ പ്രതിഷേധിച്ച് സ്ത്രീ തൊഴിലാളികളും വ്യവസായികളും അവരുടെ കുടുംബങ്ങളും മേഖലയുമായിബന്ധപ്പെട്ട മറ്റുള്ള വ്യക്തികളും അടങ്ങുന്ന രജിസ്ട്രേഡ് സംഘടനയായ “കശുവണ്ടി വ്യവസായ സംരക്ഷണ സമിതി” (Cashew Industry Protection Council, CIPC)കൊല്ലം മെയിൻ റോഡിൽ സ്ഥിതി ചെയ്യുന്ന കാത്തോലിക് സിറിയൻ ബാങ്ക് കൊല്ലം മെയിൻ ബ്രാഞ്ച് 26/8/2019 രാവിലെ 10 മണി മുതൽ ഉപരോധിക്കും.
ഉപരോധശേഷവും കാത്തോലിക് സിറിയൻ ബാങ്ക് നിലപാടുകൾ തുടരുകയാണെങ്കിൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും സമതിപ്രസിഡന്റ് രാജേഷ്.കെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.