ഫാക്‌ടറിയും വീടും പണയംവച്ച് ബാങ്കുകളില്‍നിന്നു വായ്‌പയെടുത്താണ് പലരും കശുവണ്ടി ഫാക്‌ടറികള്‍ നടത്തിയിരുന്നത്. എന്നാല്‍ വ്യവസായം തകര്‍ന്നു പ്രതിസന്ധിയിൽ ആയപ്പോൾ വായ്‌പാ തിരിച്ചടവു മുടങ്ങുകയും ബാങ്കുകള്‍ ജപ്‌തിനടപടികളിലേക്ക് കടക്കുകയും ചെയ്തു . ഫാക്‌ടറിയും ഭൂമിയും ഈടായി നല്‍കിയിട്ടുണ്ടെങ്കിലും വീട് ജപ്‌തിചെയ്യാനാണ് ബാങ്കുകള്‍ കൂടുതൽ ശ്രമിക്കുന്നത് .വ്യവസായികൾ സഹായം തേടി ബാങ്കുകളെ സമീപിച്ചെങ്കിലും അനുകൂലനടപടിയുണ്ടായില്ല. രണ്ടരലക്ഷത്തോളം തൊഴിലാളികളാണ് ചെറുകിട വ്യവസായികളുടെ ഫാക്‌ടറികളില്‍ ജോലി ചെയ്തുകൊണ്ടിരുന്നത് .
മുഖ്യമന്ത്രി പിണറായി വിജയന്‍ ബാങ്ക് പ്രതിനിധികളുടേയും ചെറുകിട വ്യവസായികളുടേയും യോഗം വിളിച്ചു ഫാക്‌ടറിയും ഭൂമിയും ഈടുനല്‍കിയിട്ടുളളവരെ വീടുകളില്‍നിന്ന് ഇറക്കിവിടരുതെന്ന് ആവശ്യപെട്ടിരുന്നു .ഈയിടെയാണ് വായ്പയെടുത്ത ബാങ്കില്‍ നിന്നും വായ്പക്കാരില്‍ നിന്നുമുള്ള സമ്മര്‍ദ്ദം താങ്ങാനാകാതെ കൊല്ലം രണ്ടാംകുറ്റിയിലുള്ള കശുവണ്ടി വ്യവസായി രാധാകൃഷ്‌ണപിള്ള ജീവനൊടുക്കിയത് .ഈ മാസം മെയ് 31 വരെ കശുവണ്ടി വ്യവസായത്തിൽ സർക്കാർ മൊറട്ടോറിയം പ്രകപിച്ചിട്ടുള്ളതാണ് .അതിനിടയിലാണ് ഇന്നത്തെ ഈ ആത്മഹത്യ .പരമ്പരാഗതവ്യവസായങ്ങള്‍ക്കായി പാക്കേജുകള്‍ നടപ്പാക്കുമെന്നു കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ വാഗ്‌ദാനങ്ങള്‍ക്കിയതിനിടയാണ് ചെറുകിട കശുവണ്ടി വ്യവസായം പൂര്‍ണമായും ഇല്ലാതാകുന്നത് .കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം പ്രതീഷിച്ചുകൊണ്ടാണ് ഈ വ്യവസായികൾ ദിവസം തള്ളി നീക്കുന്നത് .കേന്ദ്ര സംസ്ഥാന സർക്കാരുകൾ സഹായിച്ചില്ലെങ്കിൽ കശുവണ്ടി വ്യവസായികളുടെ ആത്മഹത്യകൾ തുടക്കഥയാകും .