തിരുവനന്തപുരം: പ്രതിപക്ഷത്തുനിന്നും കെ.മുരളീധരൻ നിയമസഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടിയായി പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്നും ഈ വിഷയത്തിൽ ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
പോലീസുകാരുടെ ജോലി പട്ടിയെ കുളിപ്പിക്കലല്ല. വീട്ടുജോലിയും പട്ടിയെ കുളിപ്പിക്കലും പോലീസുകാരുടെ പണിയല്ല. അച്ചടക്കത്തിന്റെ പേരിൽ തെറ്റായ കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ ചെയ്താൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
199 പേർക്കാണ് സുരക്ഷ ഒരുക്കുന്നത്, സുരക്ഷാ ചുമതലകൾക്കായി 335 പേരെ നിയമിച്ചിട്ടുണ്ട്. 23 പേർക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ട്.
പോലീസുകാരുടെ ദാസ്യപ്പണി തടയുന്നതിൽ ഭരണപക്ഷം പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ക്യാംമ്പ് ഫോളോവർമാരെ വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യിപ്പിക്കുന്നുണ്ടെന്ന് കെ.മുരളീധരൻ ആരോപിച്ചു.