രാത്രിയുടെ മറവിൽ കോംഗോ അഭയാർഥി ക്യാപുകളിൽ ക്രൂരമായ ആക്രമണം നടക്കൂന്നതായി റിപ്പോർട്ട്. അടുത്തിടെ നടന്ന ആക്രമണത്തിൽ രണ്ടര വയസുള്ള കുട്ടിക്ക് ക്രൂരമായ അക്രമണമാണ് നേരിടേണ്ടി വന്നത്. പതിനൊന്നു വയസുള്ള മേവ് ഗ്രേസ് എന്ന ബാലിക തന്റെ ഗർഭിണിയായ അമ്മയുടെ വയർ വടിവാൾ കൊണ്ടു കുത്തി പിളർന്ന് ഗർഭസ്ഥ ശിശുവിനെ കൊല്ലുന്ന കാഴ്ചയാണ് ബോധം മറയുന്നതിനുമുന്പ് കണ്ടത് . അക്രമകാരികൾ അവളുടെ ഒരു കൈപ്പത്തിയും മുറിച്ചു മാറ്റി.
കർഷകരും, ഭൂവുടമകളും തമ്മിലുള്ള വംശീയ സംഘർഷത്തെ തുർന്നാണ് ആയിരക്കണക്കിന് ആൾക്കാർക്ക് ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നത്. വംശീയ സംഘർഷത്തോടൊപ്പം തന്നെ പട്ടാളക്കാരും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലുകളും രാജ്യത്ത് വ്യാപകമാണ്. പ്രസിഡൻറ് ജോസഫ് കാബില സ്ഥാനമൊഴിയാൻ തയാറാകാത്തതിനെതിരേ നടക്കുന്ന സംഘർഷങ്ങളുടെ തുടർച്ചയായാണ് സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടൽ.