പുതുവര്‍ഷത്തില്‍ ചരിത്രംകുറിച്ച് ബ്രിട്ടണ്‍.യൂറോപ്യന്‍ യൂണിയനോട് ബ്രിട്ടണ്‍ വിടപറഞ്ഞു.വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ബ്രിട്ടന്‍ ഔദ്യോഗികമായി ഇ.യു. വിട്ടത്.നാലരവര്‍ഷം നീണ്ട ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പുകള്‍ക്കും സംവാദങ്ങള്‍ക്കു ഒടുവിലാണ് 48 വര്‍ഷത്തെ ബന്ധമുപേക്ഷിച്ചത്.
അതേസമയം, ഇ.യുവുമായി വ്യാപാരബന്ധം തുടരുന്നതിനുള്ള കരാര്‍ ഇന്ന് മുതല്‍ നിലവില്‍വന്നു.ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഇരുസഭകളും ചേര്‍ന്ന് പാസാക്കിയ ബ്രെക്‌സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞി അനുമതി നല്‍കിയതോടെ ബില്‍ നിയമമായി.
പുതുവര്‍ഷം പുതിയൊരു തുടക്കമാണെന്നും ബില്‍ ഒറ്റദിവസംകൊണ്ട് പാസാക്കാന്‍ സഹായിച്ച പാര്‍ലമെന്റംഗങ്ങളോട് നന്ദി രേഖപ്പെടുത്തുവെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
മുന്‍പ് ബ്രിട്ടന്‍ 27 അംഗ യൂറോപ്യന്‍ യൂണിയന്‍ വിട്ടിരുന്നെങ്കിലും വിടുതല്‍ കാലാവധി അവസാനിച്ചത് ഇന്നലെയാണ്.
ബ്രിട്ടന്റെ ഭാവി നമ്മുടെ കൈയിലാണ്. ബ്രിട്ടീഷ് ജനതയുടെ താത്പര്യത്തിനും ലക്ഷ്യബോധത്തോടും കൂടി നമ്മള്‍ ഈ ചുമതല ഏറ്റെടുക്കുമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
2016 ജൂണിലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന കാര്യത്തില്‍ ഹിതപരിശോധന നടന്നത്. ഹിതപരിശോധന അനുകൂലമായതിനെ തുടര്‍ന്ന് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജിവച്ച് പുറത്തുപോയിരുന്നു.
തുടര്‍ന്ന് അധികാരത്തിലേറിയ തെരേസ മേയ്ക്കും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് ബോറിസ് ജോണ്‍സണ്‍ അധികാരമേറ്റ് ബ്രെക്‌സിറ്റ് നടപ്പിലാക്കിയത്.
English Summary : Britain ends economic break from European Union