കൊച്ചി: ബോബി ചെമ്മണ്ണരൂമായി അന്വേഷണ സംഘം ഉച്ചയോടെ കൊച്ചിയിൽ എത്തും. നടി ഹണി റോസിന്റെ പരാതിയിൽ വ്യക്തിഹത്യ, സൈബർ അധിക്ഷേപം തുടങ്ങിയ കേസുകളിലാണ് പൊലീസ് നടപടി. വയനാട് മേപ്പാടിയിലെ റിസോർട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ ഇവിടെ നിന്ന് രണ്ട് വാഹനങ്ങളിൽ അടങ്ങുന്ന പൊലീസ് സംഘം കനത്ത പൊലീസ് സുരക്ഷയിലാണ് കൊച്ചിയിലേക്ക് എത്തിക്കുന്നത്. ബോച്ചെ 1000 ഏക്കർ എന്ന എസ്റ്റേറ്റിൽ നിന്നാണ് വാഹനം വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇവിടെ നിന്ന് ഒരു സ്കോർപിയോ വാഹനത്തിൽ കയറ്റിയാണ് പൊലീസ് നാടകീയമായി പിടികൂടുന്നത്. പൊലീസ് സംഘത്തിന് പുറമേ പൊലീസിന്റെ പ്രത്യേക വിഭാഗമായ ഡാഫ്ഷാഡ് അംഗങ്ങളും ചേർന്നായിരുന്നു സംയുക്തമായ അറസ്റ്റ്.
ഫാം ഹൗസിന് പുറത്ത് ഇന്നലെ മുതൽ പൊലീസ് നിരീക്ഷണം തുറന്നതിന് പിന്നിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫാം ഹൗസിൽ നിന്ന് വയനാട് പൊലീസ് ക്യാമ്പിലേക്കാണ് ബോ ചെയെ കൊണ്ടുപോയത്. ലൈംഗിക അധിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾ എല്ലാം ചുമത്തിയാണ് െഎ.ടി ആക്ട് അടക്കം രേഖപ്പെടുത്തി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിലേക്ക് പോകുക. തെളിവുകൾ അടക്കം നിരത്തിയാണ് നടി പരാതി നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ബോചെയുടെ മുൻകൂർ ജാമ്യം അനുവദിക്കാനും സാധ്യതയില്ല. ഒരു വ്യക്തിയുടെ ലൈംഗിക ഘടനയെ കുറിച്ച് നടത്തുന്ന പരാമർശങ്ങൾ ലൈംഗിക ചുവയോടെയാണെങ്കിൽ അത് ലൈംഗിക അവഹേളന നിയമത്തിൻ പരിധിയിൽ വരുമെന്നാണ് ഹൈക്കോടതി നിരീക്ഷണം.
ഇവിടെ ചോദ്യം ചെ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമോ എന്നത് സംബദ്ധിച്ച് കൂടുതൽ കാര്യങ്ങൾ പൊലീസ് രേഖപ്പെടുത്തും. എന്നാൽ മുൻകൂർ ജാമ്യം എടുക്കുന്നതിനുള്ള സമയം പോലും നൽകാതെയായിരുന്നു പൊലീസ് അറസ്റ്റ് എന്നതും ശ്രദ്ധേയമായിരുന്നു. എന്നാൽ ബോബി ചെമ്മണ്ണൂരിന്റെ നിയമ വിഭാഗം മുൻകൂർ ജാമ്യം ഉൾപ്പടെയുള്ളവ നടത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. യൂട്യൂബ് ചാനൽ അഭിമുഖങ്ങിലും നേരിട്ടും അല്ലാതെയും സൈബർ ഇടങ്ങളിലും മാനസികമായി തന്നെ അധിക്ഷേപിക്കുകയാണെന്നാണ് ഹണി റോസിന്റെ പരാതി.
ഉദ്ഘാടനത്തിന് എത്തിയ നാൾ മുതൽ തന്നെ വെല്ലുവിളിച്ച് കൊണ്ടാണ് ബോബി ചെമ്മണ്ണൂരിന്റെ ലൈംഗിക അധിക്ഷേപവും, ദ്വായാർത്ഥ പ്രയോഗങ്ങളുമെന്നും ഹണി റോസ് പ്രതികരിക്കുന്നത്.
Boby Chemmanur taken into Kerala Police custody