ന്യൂഡൽഹി: ത്രിപുരയിലെ സിപിഎമ്മിന്റെ ശക്തമായ കോട്ടയിൽ വിള്ളൽ വീഴ്ത്തി ബിജെപിയുടെ തേരോട്ടം. നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്കു മുന്നേറ്റം. ഇരുസംസ്ഥാനങ്ങളിലും കേവല ഭൂരിപക്ഷത്തിന്റെ ലീഡും കടന്ന് ബിജെപി മുന്നേറുകയാണ്. 60 മണ്ഡലങ്ങളുള്ള ത്രിപുരയിൽ 40 സീറ്റുകളിലാണ് ബിജെപി മുന്നിട്ടുനിൽക്കുന്നത്. തുടർച്ചയായി 25 വർഷം ത്രിപുര ഭരിച്ച ഇടതുപക്ഷത്തിന് 19 സീറ്റുകളിൽ മാത്രമാണ് മുന്നേറാനായത്.
നാഗാലാൻഡിൽ മുൻ മുഖ്യമന്ത്രി നെഫ്യുറിയോയ്ക്കൊപ്പം ചേർന്ന് ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. നെഫ്യുറിയോയുടെ എൻഡിപിപിയുമായി സഖ്യമുണ്ടാക്കി 32 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഭരണപ്രതിസന്ധികൾ നേരിടുന്ന നാഗാലാൻഡിൽ ഭരണകക്ഷിയായ എൻപിഎഫിന് 24 സീറ്റുകളിൽ മാത്രമാണ് ലീഡ് നേടാനായത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളായിരുന്ന നഗര മേഖലകളില്‍ വലിയ മുന്നേറ്റമാണ് ബിജെപി ഉണ്ടാക്കിയിരിക്കുന്നത്.
കോൺഗ്രസ്സ്കാരെല്ലാം ബിജെപി ആയതുകൊണ്ടാണ് ത്രിപുരയിൽ ബിജെപി വിജയിച്ചതെന്നു എം എ ബേബി പ്രതികരിച്ചു.