തിരുവനന്തപുരം: മുൻ ഡിജിപി ടി.പി. സെൻകുമാറുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിഎം.ടി. രമേശ് കൂടിക്കാഴ്ച നടത്തി. സെൻകുമാറിന്റെ തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ചനടത്തിയത് . ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ സെൻകുമാറിനെ പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു . സെൻകുമാറിനെ പോലുള്ളവർ ബിജെപിയിലേക്കു വന്നാൽ പാർട്ടി കൂടുതൽ ശക്തിപ്പെടുത്തുമെന്നു കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു.
എന്നാൽ സെന്‍കുമാറിനെ ക്ഷണിക്കാനല്ല വന്നതെന്നും കേവലം സൌഹൃദ സന്ദര്‍ശനം മാത്രമാണ് നടന്നതെന്നും , ബിജെപിയിലേക്ക് വരുന്നതിനെ സംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കേണ്ടത് അദ്ദേഹമാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിഎം.ടി. രമേശ് പറഞ്ഞു .വര്‍ഗീയ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിവാദത്തിലായ സെന്‍കുമാറിനെ ബിജെപി പരസ്യമായി പിന്തുണച്ചിരുന്നു . സെന്‍കുമാറും ബിജെപിയും പറയുന്നത് ഒരേ നിലപാടുകളാണെന്നായിരുന്നു ഇതുസംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പ്രതികരണം.