അഗർത്തല: നീണ്ട 20 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് സംസ്ഥാനത്തിന്‍റെ 11ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിപുര ഗവര്‍ണ്ണര്‍ തഗത റോയ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തിന്‍റെ വികസനമാണ് തന്‍റെ ലക്ഷ്യമെന്നും മൂന്ന് വർഷം കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കുമെന്നും ബിപ്ലബ് കുമാർ ദേബ് പറഞ്ഞു.
ചടങ്ങില്‍ സംബന്ധിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും അഗര്‍ത്തലയില്‍ എത്തിയിരുന്നു. ബിജെപി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന പാർട്ടി നേതാക്കൾ, കേന്ദ്രമന്ത്രിമാർ, 19 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങി ഒട്ടേറെ പ്രമുഖർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തി.