13 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് വലിയ ആരോപണം. എന്നാല്‍ 1 കോടി 72 ലക്ഷം രൂപയുടെ ഇടപാട് മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്. അതിലാണ് കേസ് നിലനില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പണം കൊടുക്കാനുള്ള സാമ്പത്തിക ശേഷി ഞങ്ങള്‍ക്ക് ഇല്ല. അത് കൊടുത്തുകഴിഞ്ഞാല്‍ കേസ് തീരും എന്ന് ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു.
ദുബായിൽ ബിനോയ്ക്ക് ഏര്‍പ്പെടുത്തിയ യാത്രവിലക്കില്‍ ദുബായ് കോടതിയില്‍ അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോവാനാവും ബിനോയ് തീരുമാനിക്കുകയെന്നും എന്നാൽ അച്ഛനെ ഈ കേസിൽ ഉൾപ്പെടുത്തേണ്ടുന്ന കാര്യമില്ലെന്നും ബിനീഷ് പറഞ്ഞു.