ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ ശ്രദ്ധേയനായ നടന് പ്രദീപ് ചന്ദ്രന് വിവാഹിതനായി. കരുനാഗപ്പളളി സ്വദേശി അനുപമ രാമചന്ദ്രനെയാണ് നടന് ജീവിതസഖിയാക്കിയത്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ബിഗ് ബോസ് താരത്തിന്റെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പ്രദീപ് വിവാഹിതനായതിന്റെ സന്തോഷം ബിഗ് ബോസിലെ സഹമല്‍സരാര്‍ത്ഥികളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.”അങ്ങനെ അവൻ കല്യാണംകഴിച്ചു. ഹോ..അളിയാ.. ഹാപ്പി മാരീഡ് ലെെഫ്. സ്വാഗതം അനുപമളിയോ..ഞങ്ങടെ ഫാമിലിയിലേക്കു…എന്നാണ് വീണാ നായര്‍ പ്രദീപിന്റെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു താന്‍ വിവാഹിതനാകാന്‍ പോവുന്ന വിവരം നടന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.തിരുവനന്തപുരം ഇന്‍ഫോസിസ് ജീവനക്കാരിയാണ് അനുപമ. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന് മുന്‍പ് അനുപമയുമായുളള വിവാഹലോചന പ്രദീപിന് വന്നിരുന്നു. അന്ന് വീട്ടുകാര്‍ക്കെല്ലാം ഒകെയാവുകയും മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ സമയത്താണ് ബിഗ് ബോസ് വന്നത്. പിന്നാലെ ബിഗ് ബോസില്‍ നിന്ന് പ്രദീപ് പുറത്തായ ശേഷം വിവാഹം ഉറപ്പിക്കുകയായിരുന്നു.എന്റെ ഹൃദയത്തോട് അടുത്തുനില്ക്കുന്ന നിങ്ങളെ എല്ലാവരെയും പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് വെച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്ന ചടങ്ങായിരുന്നു ഇതെന്നും എന്നാല്‍ വില്ലനായി എത്തിയ കൊറോണ കാലവും ലോക്ഡോണും നിര്‍ഭാഗ്യവശാല്‍ ഇല്ലാതാക്കിയെന്ന് നടന് കുറിച്ചിരുന്നു. വിദേശത്തുളള ജ്യേഷ്ഠന് ഉള്‍പ്പടെ പ്രിയപ്പെട്ട ഒരുപാട് പേര് കൂടെയില്ലാതെ ആണ് ഈ ചടങ്ങ് നടക്കുന്നത്. എല്ലാവരെയും പ്രത്യേകം പ്രത്യേകം അറിയിക്കാന്‍ പറ്റാത്തതില്‍ ക്ഷമിക്കണം.ഒരു പുതിയ ജീവിതം ആരംഭിക്കാന്‍ പോകുന്ന ഞങ്ങള്‍ക്ക് എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും പ്രതീക്ഷിക്കുന്നു. എന്നും പ്രദീപ് ചന്ദ്രന് കുറിച്ചിരുന്നു.
ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന് വിവാഹിതനായി
Related Post
-
32 വർഷമായി കിടപ്പിലായ ഇക്ബാലിന്റെ ദുരിത വാർത്ത എം.എ യൂസഫലി കണ്ടു; ധനസഹായം കൈമാറിയത് ശരവേഗത്തിൽ
ആലപ്പുഴ ∙ വാഹനാപകടത്തിൽ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വർഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലി (59) ന് സഹായഹസ്തമേകി ലുലു ഗ്രൂപ്പ്…
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…