

കോഴിക്കോട്: സംസ്ഥാനത്ത് ഭീതിപരത്തുന്ന നിപാ വൈറസിന് കാരണം വവ്വാലല്ലെന്ന് സ്ഥിരീകരണം.ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് വവ്വാലല്ല നിപാ വൈറസിന്‍റെ ഉറവിടം എന്ന് കണ്ടെത്തിയത് . രോഗം പടര്‍ന്നത് വവ്വാലിലൂടെയെന്നാണ് ആദ്യം കണ്ടെത്തിയത് . രോഗബാധ ആദ്യമുണ്ടായെന്നു സംശയിക്കുന്ന ചങ്ങരോത്തെ മൂസയുടെ കിണറ്റിലെ വവ്വാലുകളെയാണ് പരിശോധിച്ചത്. 21 സാമ്പിളുകൾ പരിശോധിച്ചെങ്കിലും എല്ലാം നെഗറ്റീവ് ആയിരുന്നു.കൂടുതല്‍ പരിശോധനകള്‍ക്കായി ഐസിഎംആറിന്റെ വിദഗ്ധ ടീം എത്തിയിട്ടുണ്ട്. നിപ്പ വൈറസിന്റെ ആദ്യരോഗിയാണെന്നു കരുതുന്ന സാബിത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .ഇതിനെക്കുറിച്ചു അന്വേഷിക്കുമെന്ന് കോഴിക്കോട്ട് നടത്തിയ സര്‍വ കക്ഷിയോഗത്തി ആരോഗ്യമന്ത്രി പറഞ്ഞു.