ദേശീയ പാതയോരത്തെ ബാറുകൾ പൂട്ടാനുള്ള സുപ്രീംകോടതി ഉത്തരവ് ഹൈവേ അഥോറിറ്റിയുടെ വിജ്ഞാപനത്തെ തുടർന്ന് തുറക്കാൻ ഹൈക്കോടതി അനുമതി നൽകി .കണ്ണുര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുള്ള റൂട്ടിന് ദേശീയപാതാ പദവി 2014 ല്‍ എടുത്തുമാറ്റിയ വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ഇന്നും നാളെയുമായി ബാറുകളും ഷാപ്പുകളും തുറന്നു പ്രവർത്തിക്കും .കണ്ണൂരിനും തിരുവനന്തപുരത്തിനുമിടയിലുള്ള നാല്‍പ്പത് ബാറുകള്‍ക്ക് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാനാകും.മാഹിയിലെ പൂട്ടിയ മുഴുവൻ മദ്യശാലകളും ഇതോടെ തുറന്നു പ്രവർത്തിക്കാനാകും .ഹൈക്കോടതിയിൽ നിന്ന് ബാറുടമകൾ അനുകൂലവിധി നേടിയാൽ ബാറുകൾ തുറന്ന് കൊടുക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു.
ദേശീയ പാതയോരത്തെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി
Related Post
-
32 വർഷമായി കിടപ്പിലായ ഇക്ബാലിന്റെ ദുരിത വാർത്ത എം.എ യൂസഫലി കണ്ടു; ധനസഹായം കൈമാറിയത് ശരവേഗത്തിൽ
ആലപ്പുഴ ∙ വാഹനാപകടത്തിൽ നട്ടെല്ലിനേറ്റ പരുക്കുമൂലം 32 വർഷമായി ദുരിതജീവിതം നയിക്കുന്ന ഇക്ബാലി (59) ന് സഹായഹസ്തമേകി ലുലു ഗ്രൂപ്പ്…
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…