കേന്ദ്ര സർക്കാരിന്റെ ബാങ്ക് സ്വകാര്യവത്കരണ നയത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) മാർച്ച് 15, 16 തീയതികളിൽ ദേശവ്യാപക പണിമുടക്ക് നടത്തുന്നു. ഇന്നലെ ചേർന്ന് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരമാനമുണ്ടായത്.
കൂടുതൽ സമരപരിപാടികളിലേയ്ക്ക് നീങ്ങുന്നത് സംബന്ധിച്ച് തുടർന്ന് തീരുമാനിക്കുമെന്നും യുഎഫ്ബിയു കൺവീനർ സഞ്ജീവ് കെ ബാന്ത്ലാഷ് അറിയിച്ചു. കേന്ദ്രബജറ്റിൽ രണ്ട് ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന ധനന്ത്രി നിർമ്മല സീതാരാമന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന യുഎഫ്ബിയു യോഗത്തിലാണ് സമരം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
English Summary : Bank employees will go on strike for two days in March against privatization