ന്യൂഡൽഹി: ബാബ രാംദേവിൻ്റെ പതഞ്ജലി ആയുർദേവ മരുന്ന് കൊറോനിലിന് കേന്ദ്ര ആയുഷ് മന്ത്രാലയം അനുമതി നൽകി. എന്നാൽ കൊറോണയ്ക്കുള്ള മരുന്നായല്ല പ്രതിരോധ മരുന്നായാണ് അനുമതി നൽകിയത് . കോവിഡ് തടയാൻ പതഞ്ജലി മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൊറോനലിന് വിലക്ക് ഏറ്റപ്പെടുത്തിയിട്ടില്ല. രാജ്യത്തെ എല്ലാ ആയുർവേദ മരുന്ന് കടകളിലും പതഞ്ജലി സ്‌റ്റോറുകളിലും മരുന്ന് ലഭിക്കും തുളസി, ചിറ്റമൃത്, അമക്കൂര തുടങ്ങിയ ഔഷധങ്ങൾ ചേർത്താണ് മരുന്ന് തയ്യാറാക്കിയത്. ഇത് കഴിച്ചാൽ കൊറോണ മാറുമെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 23നാണ് മരുന്ന് ഉണ്ടാക്കിയെന്ന് അവകാശപ്പെട്ട് പഞ്ജലി പത്ര സമ്മേളനം നടത്തിയത്.ഇതിന് പിന്നാലെ കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിവിധ സംസ്ഥാനങ്ങളും മരുന്നിന് വിലക്ക് പുറപ്പെടുത്തിയിരുന്നു.
English Summary : Baba Ramdev’s Patanjali Ayurvedic Medicine Coronal has been approved by the Union Ministry of AYUSH