വികാരങ്ങളുടെയും ബന്ധങ്ങളുടെയും അപ്രതീക്ഷിത വഴിത്തിരിവുകളുടെയും കഥയായ “സ്നേഹക്കൂട്ട് ” എന്ന പുതിയ പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു ഉദയന്നൂരിലെ പൊന്നുംമഠം തറവാടിലെ മാധവ മേനോൻന്റെ കഥയിലൂടെയാണ് ഈ പരമ്പര വികസിക്കുന്നത്. മാധവ മേനോൻ പൂർണിമയുടെ പിതാവിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മുൻ ജോലി ഉപേക്ഷിച്ച് ആരംഭിച്ച പൂർണിമ ടെക്സ്റ്റൈൽസിൻ്റെ ഉടമയാണ്. മേനോൻ്റെ ഭാര്യ പൂർണിമ, അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ലക്ഷ്മിയുടെ മരണശേഷം അദ്ദേഹത്തിൻ്റെ ഒറ്റപ്പെട്ട ജീവിതത്തിലേക്ക് കടന്നുവരുകയായിരുന്നു.
മേനോൻ്റെ ആദ്യ വിവാഹത്തിലെ മകൻ സേതുമാധവനാണ് കഥയുടെ കേന്ദ്രബിന്ദു. പൂർണിമയുമായുള്ള മേനോൻ്റെ വിവാഹത്താൽ അച്ഛനും മകനും തമ്മിലുള്ള ബന്ധം സേതുമാധവന്റെ കുട്ടികാലംമുതലെ അത്ര രസത്തിലല്ല. കുടുംബപരമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും, സേതുമാധവൻ സമൂഹത്തിലെ പ്രിയപ്പെട്ട വ്യക്തിയാണ്, കൂടാതെ ജെ & എം എന്ന സ്വന്തം ബിസിനസ്സ് നടത്തുന്നു.
മേനോൻ്റെയും പൂർണിമയുടെയും മൂന്ന് പെൺമക്കളാണ് അവന്തിക, റിത്വിക, സാത്വിക എന്നിവർ. കഥ വികസിക്കുമ്പോൾ, മേനോൻ്റെ കുടുംബത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിതമായ വഴിത്തിരിവുകളും സംഭവങ്ങൾളും പുതിയ കഥാപാത്രങ്ങൾളും പ്രേക്ഷകർക്ക് മറ്റൊരു ദൃശ്യവിരുന്ന് സമ്മാനിക്കും ആഗസ്റ്റ് 5 മുതൽ ഏഷ്യാനെറ്റിൽ ആരംഭിക്കുന്ന “സ്നേഹക്കൂട്ട് ” തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6:30 സംപ്രേക്ഷണം ചെയ്യുന്നു