ട്വന്റി ട്വന്റി’ മാതൃകയില്‍ ഒരു സിനിമ കൂടി

മലയാള സിനിമയിലെ ഭൂരിഭാഗം താരങ്ങളെയും ഉള്‍പ്പെടുത്തി ട്വന്റി ട്വന്റി’ മാതൃകയില്‍ ഒരു ചിത്രം കൂടി അണിയറയിലൊരുങ്ങുന്നു. നിലവിലെ സാഹചര്യത്തിന് അനുയോജ്യമായ ഒരു കഥ സംവിധായകന്‍ ടി കെ രാജീവ് കുമാറിന്റെ പക്കല്‍ ഉണ്ടെന്നും എല്ലാവരും കൂടി ഈ കഥ കേള്‍ക്കാനുള്ള ഒരുക്കത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അമ്മയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് കണ്ടെത്തുന്നതിന് കൂടിയാണ് ഇത്തരത്തിലൊരു സിനിമ ഒരുക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അത് ഒടിടി പ്ലാറ്ഫ്‌ഫോം വഴി വില്‍ക്കാനും സാധിക്കും.

admin:
Related Post