അനില്‍ അംബാനിയുടെയും ഡയറക്ടര്‍മാരുടെയും രാജി തള്ളിയെന്ന് റിലയന്‍സ്

ന്യൂഡല്‍ഹി: ചെയര്‍മാന്‍ അനില്‍ അംബാനിയുടെയും മറ്റ് നാല് ഡയറക്ടര്‍മാരുടെയും രാജി നിസരിച്ചതായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു. ഇവരോട് പാപ്പരത്ത പരിഹാര നടപടികളില്‍ പങ്കാളികളാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അനില്‍ അംബാനി, റൈന കരാനി, ഛായ വിരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗചാര്‍ തുടങ്ങിയവര്‍ ഈ മാസം ആദം കമ്പനിയില്‍ നിന്ന് രാജിവച്ചിരുന്നു. ഈമാസം 20ന് നടന്ന ക്രഡിറ്റേഴ്‌സ് കമ്മിറ്റിയില്‍ ഇവരുടെ രാജി അഗീകരിക്കാന്‍ കഴിയില്ലെന്ന് ഐകകണ്ഠ്യന തീരുമാനമെടുത്തതായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ബിഎസ്ഇ ഫയലിംഗില്‍ പറഞ്ഞു.

ഇവരുടെ രാജി അംഗീകരിച്ചിട്ടില്ലെന്നും പാപ്പരത്ത പരിഹാര നടപടികളില്‍ കമ്പനിയുടെ ഡയറക്ടമാര്‍ എന്ന നിലയില്‍ അവരവരുടെ ഉത്തരവാദിത്തങ്ങള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും ഫയലില്‍ പറയുന്നു.
നിയമപരമായ കുടിശ്ശിക സംബന്ധിച്ച സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ബാധ്യതകള്‍ക്കുള്ള വ്യവസ്ഥകള്‍ കാരണം 2019 സെപ്റ്റംബറില്‍ 30,142 കോടി രൂപയുടെ നഷ്ടമാണ് ആര്‍കോം രേഖപ്പെടുത്തിയത്.

വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ 50,921 കോടി രൂപയുടെ നഷ്ടത്തിന് ശേഷം ഇതുവരെ ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നഷ്ടമാണിത്. ടെലികോം കമ്പനികളുടെ വാര്‍ഷിക ക്രമീകരിച്ച മൊത്ത വരുമാനം (എജിആര്‍) കണക്കാക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് 2019 ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ ആര്‍കോം 28,314 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

admin:
Related Post