മന്ത്രിയായിരിക്കുമ്പോൾ തന്നെ സിനിമ അഭിനയം തുടരുന്നതിലെ തടസ്സങ്ങൾ തുറന്നടിച്ച് നടൻ സുരേഷ് ഗോപി. സിനിമ ചെയ്യുന്നതിന്റെ പേരില്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാല്‍ താന്‍ രക്ഷപ്പെട്ടന്ന് കരുതുമെന്ന് സുരേഷ് ഗോപി പ്രതികരിക്കുന്നു. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഒറ്റക്കൊമ്പന്‍’ ചിത്രീകരണം സെപ്തംബര്‍ ആറിനാണ് ആരംഭിക്കുന്നത്. അതിനാല്‍ മന്ത്രിയുടെ ഉത്തരവാദിത്തം നിറവേറ്റാനുള്ള സൗകര്യം സിനിമാ സെറ്റില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘സിനിമ ഞാന്‍ ചെയ്യും. അനുവാദം ചോദിച്ചെങ്കിലും കിട്ടിയില്ല. പക്ഷേ സെപ്തംബര്‍ ആറാം തീയതി ഒറ്റക്കൊമ്പന്‍ തുടങ്ങുകയാണ്. എല്ലാവരുടെയും ആശിര്‍വാദം ഉണ്ടാവണം. ഏതാണ്ട് 22 സിനിമയുടെ സ്‌ക്രിപ്റ്റാണ് ആര്‍ത്തിയോടെ ചെയ്യാമെന്ന് സമ്മതിച്ചത്. ഇനി 22 സിനിമയോളം ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ അമിത് ഷാ ആ പേപ്പറുകെട്ട് അങ്ങനെയെടുത്ത് ഒരു സൈഡിലേക്ക് എറിഞ്ഞു. പക്ഷേ, അനുവാദം നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. സെപ്തംബര്‍ ആറിന് ഞാനിങ്ങ് പോരും. എന്റെ ജോലി ചെയ്യാനായി മിനിസ്ട്രിയില്‍ നിന്നുള്ള മൂന്നോ നാലോ പേര്‍ക്ക് ഞാന്‍ അല്ലെങ്കില്‍ പ്രൊഡ്യൂസര്‍ ഒരു കാരവാന്‍ എടുത്ത് കൊടുക്കും’ – സുരേഷ് ഗോപി പറഞ്ഞു.
ഇനി അതിന്റെ പേരില്‍ അവര്‍ പറഞ്ഞയക്കുമെങ്കില്‍ ഞാന്‍ രക്ഷപ്പെട്ടു. എങ്കില്‍ എനിക്ക് തൃശൂര്‍ക്കാരെ കൂടുതല്‍ പരിഗണിക്കാന്‍ പറ്റും. എനിക്ക് ഇവിടെ തന്നെ നില്‍ക്കാം. ഇപ്പോള്‍ പക്ഷേ അതിന് പറ്റുന്നില്ല. തൃശൂര്‍ക്കാര്‍ക്കാണ് എന്നെ ഇപ്പോള്‍ പൂര്‍ണമായി കിട്ടാത്തത്. ഞാനിതൊന്നും ആഗ്രഹിച്ചതും മോഹിച്ചതുമല്ല. പക്ഷേ, ഒറ്റ ചോദ്യത്തിന് മുന്നില്‍ ഞാന്‍ മുട്ടുകുത്തി. കേരളത്തിലെ ആദ്യ സംഭവമാണ്. രാഷ്ട്രീയ ചരിത്രമാണ്. നിങ്ങളെ ജയിപ്പിച്ചയച്ചത് ഒരു സമൂഹത്തിന്റെ ദൃഢനിശ്ചയമാണ്. അങ്ങനെയുള്ള ജനതയ്ക്ക് തിരിച്ചൊരു സമ്മാനം നല്‍കാനുണ്ട്. അതാണ് നിങ്ങളുടെ മന്ത്രിക്കസേര എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വഴങ്ങേണ്ടി വന്നതാണ്. എന്റെ നേതാക്കളെ എന്നും ഞാന്‍ അനുസരിക്കും. പക്ഷേ, സിനിമ എന്റെ പാഷനാണ്. അതില്ലെങ്കില്‍ ഞാന്‍ ചത്തുപോകും’- സുരേഷ് ഗോപി പറഞ്ഞു.
Amit Shah took out the bundle of papers when he said that he had 22 films to do; Suresh Gopi