എന്നാല്‍ സിനിമാ കരിയറില്‍ പ്രതിസന്ധിയില്‍ നില്ക്കുന്ന അഭിഷേകിന് ഊര്‍ജം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഭാര്യയും നടിയുമായ ഐശ്വര്യ റായ്.
ബോളിവുഡ് നടന് സല്മാന് ഖാന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്ന രേഷ്മ ഷെട്ടിയെയാണ് ഐശ്വര്യ ഭര്‍ത്താവിന് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. മെട്രിക്സ് ഇന്ത്യ എന്റര്ടെയിന്മെന്റില് മാനേജങ് ഡയറക്ടറാണ് രേഷ്മ.
രേഷ്മ അഭിഷേകിന്റെ മാനേജരായി പ്രവര്‍ത്തിച്ചാല്‍ കരിയറില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഐശ്വര്യ വിശ്വസിക്കുന്നത്.
സശ്രദ്ധം പ്രൊജക്ടുകള്‍ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അഭിഷേക്.
സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രത്തില്‍ അഭിഷേക് നായകനാകുന്നുവെന്നും സൂചനകളുണ്ട്.