യാത്രകളെ ഒരുപാട് ഇഷ്ടപെടുന്ന താരമാണ് അഹാന കൃഷ്ണ. നടി, യൂട്യൂബർ എന്നി നിലകളിലെല്ലാം സോഷ്യൽ മീഡിയയിൽ വളരെ ശ്രദ്ധനേടിയിട്ടുണ്ട്. പ്രിയപ്പെട്ടവർക്ക് എന്നും സർപ്രൈസ് ഒരുക്കാനും മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. ഇടക്കിടെ പ്രിയപ്പെട്ടവർക്കൊപ്പം യാത്രകൾ സംഘടിപ്പിക്കാറുമുണ്ട്.
ഗോവയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെയാണ് ഇപ്പോൾ അഹാനയുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിറയുന്നത്. കൂട്ടുകാരി റിയക്കൊപ്പം അവധി ആഘോഷിക്കുകയാണ് അഹാന. ഗ്ലാമറസ് വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ താരത്തിനു നേരെ വിമർശനങ്ങളും ഉയർന്നു. കഴിഞ്ഞ ദിവസം കൂട്ടുകാരിക്കൊപ്പമുള്ള ചിത്രം അഹാന പങ്കുവെച്ചിരുന്നു. അതിനു താഴെ വന്ന കമെന്റിനു ചുട്ട മറുപടി നൽകിയിരിക്കുന്നു അഹാന.
‘ വലുതായപ്പോൾ തുണി ഇഷ്ടമില്ലാണ്ടായി’ എന്നാണ് പോസ്റ്റിനു കമന്റ് നൽകിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെയ്റർ ഫിലിംസിന്റെ ചിത്രമായ അടിയിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. നാൻസി റാണി, അടിയാണ് വരാനിരിക്കുന്ന പുതിയ ചിത്രങ്ങൾ. ചിത്രത്തിന്റെ പോസ്റ്റർ അഹാനയുടെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. “മീ മൈസെൽഫ് ആൻഡ് ഐ “എന്ന ഒരു വെബ്സീരിസും അഹാന അഭിനയിച്ചിരുന്നു. യൂട്യൂബിലൂടെ പുറത്തിറങ്ങിയ സീരീസ് നല്ല പ്രതികരണങ്ങളാണ് നൽകിയത്.