തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ 26ന് തുടങ്ങും. എസ്എസ്എല്‍സി പരീക്ഷകളുടെ പട്ടിക ഇങ്ങനെ – 26- ന് കണക്ക്, 27-ന് ഫിസിക്‌സ്, 28 -ന് കെമിസ്ട്രി. പരീക്ഷകളെല്ലാം ഉച്ചയ്ക്ക് ശേഷമാണ് നടക്കുക. +2 പരീക്ഷകള്‍ രാവിലെയാണ്. +1 പരീക്ഷകള്‍ ഉച്ചയ്ക്ക് ശേഷം നടക്കും.
പരീക്ഷാ നടത്തിപ്പിന് പ്രത്യേക ക്രമീകരണങ്ങള്‍ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടടുത്ത കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാനാകും. കുടുങ്ങിക്കിടക്കുന്ന കുട്ടികള്‍ക്കും തൊട്ട് അടുത്ത കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും
ഒരു ബഞ്ചില്‍ 2 കുട്ടികള്‍ മാത്രമേ ഇരിക്കാന്‍ പാടുള്ളൂ. നേരത്തെയും ഇങ്ങനെയാണ് ഇരുത്തിയിരുന്നതെങ്കിലും ചില സ്‌കൂളുകളില്‍ മൂന്ന് കുട്ടികളെ ബഞ്ചില്‍ ഇരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത് പ്രത്യേകം വ്യക്തമാക്കുന്നത്. സാമൂഹ്യ അകലത്തിന് പ്രാധാന്യം നല്‍കും
പരീക്ഷയെഴുതുന്ന കുട്ടികള്‍ക്കും, അദ്ധ്യാപകര്‍ക്കും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണ്.
കൊവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നിര്‍ത്തി വച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീയതികള്‍ അംഗീകരിച്ചത്.