ആധാരത്തിന് ആധാര്‍ നിര്‍ബന്ധമാക്കിയെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യുഡല്‍ഹി: വസ്തുവിന്റെ ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വാർത്ത വ്യാജമാണെന്നും ഇങ്ങനെ ഒരു വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍. 1950 മുതലുള്ള ആധാരങ്ങള്‍ക്ക് ആധാര്‍ കാര്‍ഡും പാന്‍കാര്‍ഡും നിര്‍ബന്ധമായി വേണമെന്നു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് ഉത്തരവ് അയച്ചുവെന്നായിരുന്നു വാർത്ത . ഓഗസ്റ്റ് 14നകം ഇത് ചെയ്തില്ലെങ്കില്‍ ബിനാമി ആധാരമായി കാണുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഈ വാർത്ത രാജ്യത്തെ കോടികണക്കിന് വരുന്ന ഭൂ ഉടമകളെ ആശങ്കയിലാക്കിയിരുന്നു . ബിനാമി, കള്ളപ്പണം ഇടപാടുകള്‍ തടയാൻ വേണ്ടിയാണ് ഈ നീക്കമെന്നും വ്യാജ ഉത്തരവില്‍ പറഞ്ഞിരുന്നു .

admin:
Related Post