ദുബായ്: പ്രമുഖ ചലച്ചിത്ര താരം ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതം മൂലം ദുബായിൽ വച്ചായിരുന്നു അന്ത്യം. ബോളിവുഡ് താരമായ മോഹിത് മാര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കവെയാണ് ഹൃദയാഘാതം ഉണ്ടായത്. എന്നാൽ നടി ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞുവീണതിനെ തുടർന്നാണെന്നാണ് അറബ് മാധ്യമമായ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രമുഖ നിർമാതാവ് ബോണി കപൂർ ആണ് ശ്രീദേവിയുടെ ഭർത്താവ്. ജാന്‍വി, ഖുഷി എന്നിവർ മക്കളാണ്.