കൊച്ചി: കേന്ദ്രസര്‍ക്കിരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതി തിരുവോത്ത്. മാദ്ധ്യമ പ്രവര്‍ത്തകയായ റാണ അയ്യൂബ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പാര്‍വതി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ജാമിയ ആന്‍ഡ് അലിഗഢ് തീവ്രവാദം, എന്ന് കുറിച്ച പാര്‍വതി വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് എന്ന വ്യക്തമാക്കുന്ന ഹാഷ്ടാഗുകളും പങ്കുവച്ചു. വിദ്യാര്‍ഥികള്‍ക്കെതിരേ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുന്ന വീഡിയോ ആണ് റാണ അയ്യൂബ് പങ്കുവച്ചിരിക്കുന്നത്.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പാര്‍വതി രംഗത്തെത്തിയിരുന്നു. നട്ടെല്ലിലൂടെ ഭയം കയറുന്നുണ്ട്, നമ്മള്‍ ഇത് സംഭവിക്കാന്‍ അനുവദിക്കരുത് എന്നാണ് പാര്‍വ്വതി ട്വീറ്റ് ചെയ്തത്.